Friday, April 23, 2010

ഭാഷാശാസ്ത്രം

മാര്‍ക്സിസവും മന:ശാസ്ത്രവും ആവേശമായിരുന്ന ഒരു ഘട്ടം കടന്നുപോയപ്പോള്‍ പിന്നീടു വന്നത് ഭാഷാപഠനത്തിലുള്ളകൌതുകമായിരുന്നു.ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒവ് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ്-ഇന്നത്തെ.എഫ്.എല്‍.യൂണിവേഴ്സിറ്റി-യില്‍ പോസ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ചെയ്യുന്ന അവസരം.പ്രസ്തുത കോഴ്സിന്എന്നോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇംഗ്ളീഷ് ഭാഷാ പംക്തി കൈകാര്യം ചെയ്യുന്നശ്രീ.പി.കെ.ജയരാജായിരുന്നു.കാഴ്ചക്ക് ഗൌരവക്കാരനെങ്കിലും വി.കെ.എന്‍ ഫലിതങ്ങള്‍ പോലെ കുറിക്കുകൊള്ളുന്നനിലവാരമുള്ള തമാശകള്‍ പറയുമായിരുന്നു അദ്ദേഹം.ഇന്ന് ബാംഗ്ളൂരിലെ റീജ്യണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒവ്ഇംഗ്ളീഷില്‍ അധ്യാപകനായ ശ്രീ ജയരാജ് ജേഷ്ഠതുല്യമായ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്.
ഡിപ്ളോമ
കോഴ്സിനോടനുബന്ധിച്ച് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നടന്ന രണ്ടുമൂന്നാഴ്ചക്കാലത്തെ ഒരുപ്രോഗ്രാമില്‍,ബോറടിപ്പിക്കുന്ന ഒരു സാഹിത്യക്ളാസിനുശേഷം ഒരു കോട്ടുവാ വിട്ടുകൊണ്ട് കോമിക് റിലീഫ്എന്ന് സഹപാഠികളായ ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത് ഒരു ജയരാജ് ശൈലിതന്നെയായിരുന്നു.ഉച്ചാരണത്തോട് കമ്പമുണ്ടായിരുന്ന എന്നെ ആബര്‍ക്രോംബി എന്നാണ് ഫലിതരൂപേണഅദ്ദേഹം വിളിച്ചിരുന്നത്. വിഖ്യാതനാ ഉച്ചാരണശാസ്ത്ര നിപുണന്‍ ഡേവിഡ് ആബര്‍ക്രോംബിയെ ഉദ്ദേശിച്ച്.
ഉച്ചാരണത്തിലെ കൃത്യത ഒരു പ്രധാന ലക്ഷ്യമായിരുന്നു.ഉച്ചാരണത്തിലെ കൃത്യത എന്നതുകൊണ്ട് അര്‍ത്ഥമാക്കു
ന്നത്ശബ്ദത്തില്‍ ഒരു ഇംഗ്ളീഷുകാരന്റെ അതേ ഉയര്‍ച്ചതാഴ്ചകളുള്ള ഇംഗ്ളീഷ് ഉച്ചാരണമാണ്.ഉച്ചാരണത്തില്‍ മാത്രമല്ലസായിപ്പിന്റെ ശരീരഭാഷയില്‍ വരെ ചെന്നെത്തുന്ന അനുകരണഭ്രമത്തിന്റെ പരിഹാസ്യതയെക്കുറിച്ച് എനിക്ക്അറിവുണ്ടായത് അതേക്കുറിച്ചുള്ള ചരിത്രപരമായ പഠനത്തോടെയാണ്.

ഒട്ടേറെ സ്കൂളുകളില്‍ കര്‍ക്കശക്കാരായ കുറേ വീരപ്പന്‍ വാധ്യാന്‍മാരെ സൃഷ്ടിച്ച ഒരു ബോധനരീതിയുടെതുടക്ക
മെവിടെയെന്ന ചോദ്യം.

ഫോര്‍ട്ടി എന്ന വാക്കില്‍ ഒരു യു കടന്നുകൂടിയതിന് ബോംബെയില്‍ സ്വന്തം കുഞ്ഞിനെ
രു വീട്ടമ്മ തല്ലിക്കൊന്ന വാര്‍ത്ത ഒരു അവസരത്തില്‍ പത്രത്തി ല്‍വായിച്ചതോര്‍ക്കുന്നു.ബോധനോദ്ബോധനത്തില്‍ പാവ് ലോവിന്റെ ക്ളാസിക്കല്‍കണ്ടീഷനിങ്ങും സ്കിന്നറുടെയും തോണ്ഡൈക്കിന്റെയും പരീക്ഷണങ്ങളും നിറഞ്ഞുനിന്ന ഒരുകാലഘട്ടം.തെറ്റുകളുടെ ആവര്‍ത്തനം അവയുടെ ഫോസില്‍വത്കരണത്തിന്കാരണമാകുന്നു എന്ന ഭീതിയായിരുന്നു ഘടനാവാദത്തിന്റെ പിന്‍ബലമുള്ളബോധനരീതിയില്‍ നിഴലിച്ചിരുന്നത്.
1942 ല്‍ അമേരിക്കന്‍
പദ്ധതിയനുസരിച്ച് അധിനിവേശത്തിനുള്ള ഭാഷാപഠനാര്‍ത്ഥം രൂപം കൊണ്ട് സര്‍ക്കാര്‍നിര്‍ദ്ദേശാനുസരണം യൂണിവേഴ്സിറ്റികളിലെ ഭാഷാശാസ്ത്ര വിശാരദരുടെ ധിഷണ പ്രയോജനപ്പെടുത്തി തയ്യാറാക്കിയബോധനരീതിയെ ആര്‍മി മെത്തേഡ് എന്നാണ് വിളിച്ചിരുന്നത്.(ഇത്ര ലളിതവത്കരിച്ച്പറയുവാവുള്ളതല്ല ഇതെങ്കിലും).ഒരു ഭാഷ ഏറ്റവും എളുപ്പത്തില്‍ പട്ടാളച്ചിട്ടയോടെഎങ്ങനെ പഠിച്ചെടുക്കാം എന്ന അന്വേഷണത്തിന്റെ ഒരു ഉല്പന്നം തന്നെയായികാണണം-വളരെ പ്രത്യക്ഷത്തിലല്ലെങ്കില്‍കൂടി- .എസ്.ഹോണ്‍ബിയുടെവിഖ്യാതമായ സ്ട്രക്ചറല്‍ പാറ്റേണും തദനുസൃതമായി തയ്യാറാക്കിയ ഒക്സ്ഫഡ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയും. ആര്‍മി രീതി കുറേക്കൂടി വ്യക്തമായിനേരിട്ട് അനുഭവിക്കാന്‍ അവസരം കിട്ടി,ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മൈസൂരില്‍ഇന്ത്യന്‍ ഭാഷാ പഠനത്തിനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ളസ്ഥാപനത്തില്‍.
ദേശീയോദ്ഗ്രഥനാര്‍ത്ഥം
അവിടെ എനിക്കു പഠിക്കാനുണ്ടായിരുന്ന ഭാഷ കന്നഡയായിരുന്നു.
പത്ത് മാസംകൊണ്ട് ഒരു പുതുഭാഷയില്‍ പ്രാവീണ്യം നേടാന്‍ ഓഡിയോ-ലിംഗ്വല്‍ എന്ന ബോധനരീതിയാണ്അവിടെ ഉപയോഗിച്ചുവരുന്നത്.അര്‍ത്ഥപൂര്‍ണ്ണമായ ഭാഷാശകലങ്ങള്‍ ആവര്‍ത്തിച്ച് മന:പാഠമാക്കാനുള്ള ഡ്രില്ലുകള്‍ആര്‍മിരീതിയെ ഓര്‍മപ്പെടുത്തുന്നവ
തന്നെയായിരുന്നു. രീതിയുടെ ചുവടുകള്‍ പിന്‍പറ്റിത്തന്നെയായിരുന്നുകേരളത്തില്‍ ഒരു കാലത്ത് സ്കൂള്‍ പരീക്ഷക്ക് -ഫലിതരൂപേണ പറഞ്ഞാല്‍- സ്ഥിരമായി മുപ്പത്തിരണ്ടാമത്തെ ചോദ്യം 'നോട്ട് ഒണ്ലി ബട്ട്ആള്‍സോ ' ആയി തുടര്‍ന്ന് പോന്നത്.
എന്നാല്‍ ആര്‍മിരീ
തിയെ തുടര്‍ന്നുവന്ന സമാന ബോധനരീതികള്‍ക്കിടയിലും മറ്റു പരീ ക്ഷണങ്ങള്‍പരീക്ഷിക്കുന്നവരുണ്ടായിരുന്നു.നോം ചോംസ്കിയുടെയും മറ്റും പടവാള്‍ പട്ടാളച്ചിട്ടകളെ തുരത്തുന്നതിനിടയിലും ഡയരക്ട് മെത്തേഡ് പോലുള്ള ചില പഴയരീതികള്‍ അധ്യാപകര്‍ പരീക്ഷിക്കുമായിരുന്നു.
എനിക്ക് അതിനുള്ള അവസരം കൈവന്നത് മാലിദ്വീപില്‍ ഇംഗ്ളീഷ് അധ്യാപകനായിജോലിചെയ്തപ്പോഴായിരുന്നു.എന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ ഭാഷ ദിവേഹി.അറബിപോലെ വലത്ത് നിന്നുംഇടത്തേക്ക് എഴുതുന്ന ഭാഷ.അവര്‍ക്കാകട്ടെ,ചെറിയ ക്ളാസുകളില്‍,ഫാദര്‍ മദര്‍ തുടങ്ങിയ വാക്കുകള്‍ പോലുംഅറിയില്ല.ലണ്ടന്‍ ജി.സി.. ലവല്‍ എന്നറിയപ്പെട്ടിരുന്ന പ്രസ്തുത സ്കൂളില്‍ പാഠപുസ്തകം തയ്യാറാക്കിയിരുന്നതാവട്ടെഒക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സും.ആദ്യ പാഠം തന്നെ യു.എഫ്.-അണ്‍ ഐഡന്റിഫൈഡ് ഫ്ളയിങ്ഒബ്ജക്ട്സ്.നമ്മുടെ പറക്കും തളിക.ഇതേക്കുറിച്ച് എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കും?ഇതായിരുന്നു എന്റെ ആദ്യപ്രശ്നം.

ഡയറക്ട് മെഥേഡിനെക്കുറിച്ച് ഓര്‍മ വന്നു.പഠിക്കാന്‍ ലക്ഷ്യമിടുന്ന ഭാഷയൊഴികെ മറ്റൊരു പദം പോലുംഉപയോഗിക്കാതെ,ആവശ്യമെങ്കില്‍ ആംഗികാഭിനയവും മറ്റും ഉപയോഗിച്ച് ആശയവിനിമയം നടത്തുക.അതാണ്‌ ഡയരക്റ്റ് മെഥേഡ്.
പരസ്പരം മനസ്സിലാകുന്ന ഒരു ഭാഷയുടെ അഭാവത്തില്‍ ഞാന്‍ ക്ളാസില്‍ രീതിയുടെ പ്രയോഗം തുടങ്ങി.ഒരുതരംകുരങ്ങ്കളിയുടെ ആരംഭം.ആലങ്കാരിക ഭാഷയില്‍ വെര്‍ബല്‍ ജിംനാസ്റിക്സ്.അതോടെ പ്രസ്തുതരീതിയുടെഉപദേശകരായ ബെര്‍ലിറ്റ്സിനെയും ഫ്രാന്‍സ്വാ ഗ്വായേയും പോലുള്ള വ്യക്തികളുടെ
ഹത്വം എനിക്കുബോധ്യമായി.ഒപ്പം സ്വന്തം 'മഹത്വവും'.


സ്വന്തം മഹത്വത്തെക്കുറിച്ച് ബോധ്യം വന്ന മറ്റൊരു അവസരം ഹൈദരാ
ബാദില്‍ നടന്നആദ്യത്തെ ഇന്റെര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഇംഗ്ളീഷ് ഗ്രാമറില്‍ആയിരുന്നു.അതില്‍ ഇംഗ്ളീഷ് സെക്കന്‍ഡ് ലാംഗ്വേജ് എന്ന നിലയില്‍പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു പേപ്പര്‍ അവതരിപ്പിക്കുവാനുള്ള അവസരം-അതുംചോംസ്കിക്ക് സമശീര്‍ഷരായ എം..കെ.ഹാളീഡെയെ പോലുള്ള മഹദ് വ്യക്തികള്‍അണിനിരന്ന ഒരു സമ്മേളനത്തിന്റെ ഒരു സെഷനില്‍-എനിക്കായിരുന്നു.
കുളത്തിലിറങ്ങിയ ആനയുടെ മസ്തകത്തില്‍ കയറിപ്പറ്റിയ ഉറുമ്പിനോട്മുക്കിക്കൊല്ലെടാഅവനെഎന്നി
റ്റുറുമ്പുകള്‍ ആക്രോശിച്ച കഥ കേട്ടിട്ടുണ്ട്.ഇവിടെ ആന എന്റെശ്രോതാക്കളും മസ്തകത്തില്‍ ഞാനും ആക്രോശിക്കുന്നവര്‍ എന്റെ തന്നെ ആത്മ വിശ്വാസത്തിന്റെപ്രതിരൂപങ്ങളുമായി കാണണം.

കൂടാതെ എന്തിനെയും കുറ്റപ്പെടുത്തിഅത് അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു,ഇത് ഇങ്ങനെയായിത്തീര്‍ന്നിരിക്കുന്നുഎന്ന് പറയാനുള്ള ഒരു മലയാളി പ്രവണത-അതോ ഭാരതീയ ചിന്തയോ-ഒരു ഒറ്റ പ്രഹരത്തില്‍ തന്നെ എന്റെമസ്തിഷ്കത്തില്‍നിന്ന് അന്ന് പുറത്തായി:


യു ആര്‍ ഫ്ര
സ്ട്രേറ്റഡ്
എന്നാണ് എന്റെ വിമര്‍ശനം നിറഞ്ഞ വാക്കുകളെക്കുറിച്ച് ശ്രോതാക്കളിലൊരാളായ ചമ്പ ടി
ക്കു അഭിപ്രായപ്പെട്ടത്.കൂടാതെ സെഷന്‍ കഴിഞ്ഞുള്ള ഇടവേളയില്‍ ഒരു കപ്പു ചായ നുകര്‍ന്നുകൊണ്ട്അരികില്‍ നിന്ന അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞരിലൊരാളായ പീറ്റര്‍ റെയ്ഗന്റെ സൌഹൃദം നിറഞ്ഞ ചോദ്യം അറിവിനേക്കാള്‍ അറിവില്ലായ്മയുടെ ആഴങ്ങളിലാണു ഞാന്‍ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.

യു ഫീല്‍ ദാറ്റ് യു ആര്‍ ഇന്‍ ആന്‍ ഓഷ്യന്‍ ഒവ് നോളജ്,ഡോണ്‍ട് യൂ?’
എന്ന്.

എത്രാമത്തെ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ളീഷ് വാക്കിനെക്കുറിച്ച്സാന്ദര്‍ഭികമായി സൂചിപ്പിച്ചപ്പോള്‍ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രിയായിരുന്നുഇന്ദിരാഗാന്ധി?’എന്നതിന്റെ ഇംഗ്ളീഷ് അദ്ദേഹം പറഞ്ഞത് എനിക്ക് വിസ്മയകരമായി തോന്നി.സാംസ്കാരികമായവ്യത്യാസമാണ് പ്രയോഗത്തിലുള്ള വൈചിത്യ്രത്തിന് കാര
ണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഏതായാലും അറിവില്ലായ്മയുടെ ആഴങ്ങളിലൂടെയുള്ള എന്റെ യാത്രയില്‍ ഒരു അവസരത്തില്‍ ആദിവാ
സികളുടെഭാഷാ,ജീവിത രീതികളെക്കുറിച്ചുള്ള ജിജ്ഞാസയുമായി ഹംപിയിലെ കന്നഡ യൂണിവേഴ്സിറ്റിയില്‍ പ്രസ്തുതപഠനവിഭാഗത്തിലെത്തുകയും അവിടുത്തെ അധ്യാപകരുടെ അക്കാദമിക രീതികളേക്കാള്‍ മഹത്തരമായി ഒരു 'കനവ്നമ്മുടെ മലയാളക്കരയില്‍ ശ്രീ കെ.ജെ.ബേബിയുടെ നേതൃത്വത്തിലുണ്ടെന്ന് അറിയിക്കുകയും ചെയ്തെങ്കിലുംതല്‍ക്കാലത്തേക്ക് ഒരു താല്‍പര്യം കാണിച്ചതല്ലാതെ പിന്നീട് അവരുടെ ഭാഗത്തുനിന്ന്അന്വേഷണങ്ങളൊന്നുമുണ്ടായില്ല.ജോലിയുടെ ഭാഗമായുള്ള അന്വേഷണങ്ങളില്‍ക്കവിഞ്ഞൊരു താത്പര്യംഅവര്‍ക്കില്ല എന്നാണ് എനിക്കു തോന്നിയത്.

മറ്റെന്തൊ
ക്കെ കാര്യങ്ങളുണ്ടായാലും എനിക്ക് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കിയ പ്രവൃത്തി മണിപ്പുരി ഭാഷക്ക് വ്യാകരണമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ്.

മൈസൂരിലെ ഇന്ത്യന്‍ ഭാഷാപഠനകേന്ദ്രത്തില്‍ പത്തു മാസത്തോളം എന്റെ സഹപാഠികളായിരുന്ന മണിപ്പുരിളോട്നേരിട്ട് ചോദിച്ചുമനസ്സിലാക്കിയായിരുന്നു അതു തയ്യാറാക്കിയത്.തെലുങ്ക്,മലയാളം,തമിഴ്,കന്നഡ എന്നീ നാലുഭാഷകളുമായി ബന്ധിപ്പിച്ച് ഓരോ ഭാഷയിലും അതതു ഭാഷക്കാരുടെ ശബ്ദത്തില്‍ റെക്കോഡ് ചെയ്ത് ഇംഗ്ളീഷി
ല്‍ലെറ്റ് അസ് ലേണ്‍ മണിപ്പുരി എന്ന പേരില്‍ വ്യാകരണം തയ്യാറാക്കിയത് കേവലം നേരമ്പോക്കിന്മാത്രമായിരുന്നില്ല.ഈറോം ശര്‍മിളയെക്കുറിച്ചും മറ്റും വായിച്ചറിയുന്നതിന് മുമ്പേ തന്നെ മണിപ്പുരി സഹപാഠികളില്‍നിന്ന് അതിര്‍ത്തിരക്ഷാസേനയുടെ നിയന്ത്രണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന വീര്‍പ്പ്മുട്ടലുകളെക്കുറിച്ച്അറിഞ്ഞിരുന്നു.അവരുടെ വാക്കുകളില്‍ ഹിന്ദിയോടുള്ള രോഷവും തെന്നിന്ത്യന്‍ ഭാഷകളോടുള്ള താല്‍പര്യവുംവ്യക്തമായിരുന്നതിനാല്‍ആയുധംകൊണ്ട് നേടാവുന്നതിനേക്കാള്‍ ഭാഷയുടെ ഒരു പാലം തീര്‍ക്കാന്‍ കഴിഞ്ഞാല്‍അതൊരു നേട്ടമാവുംഎന്ന വിചാരമാണ് എനിക്ക് ഇത്തരമൊരു പ്രവര്‍ത്തനത്തിന് പ്രചോദനമായത്.ഇതിനായിഇന്‍സ്റിറ്റ്യൂട്ട് മേധാവിയുടെ അനുമതി തേടുകയും നാലഞ്ച് ദിവസങ്ങളെടുത്ത് അതിന്റെ ശബ്ദലേഖനം നടത്തുകയുംചെയ്തു.

എല്ലാം കഴിഞ്ഞ് അതിന്റെ സി.ഡിയും സ്ക്രിപ്റ്റും പരിശോധിച്ച് എസ്.ആര്‍.എല്‍.സിയുടെമേധാവി മലയാളികൂടിയായ ഭാഷാശാസ്ത്രജ്ഞന്‍
ഡോ.ശരത്ചന്ദ്രന്‍നായര്‍ പറഞ്ഞു:

ഇനി ഇത് സുരേഷിന്റേതല്ല.എല്ലാവരുടേതുമാണ്.’

സ്വന്തമായി ഒരു ലിപിയുണ്ടായിട്ടും അത് വായിക്കാനറിയാതെ ബംഗാളി സ്ക്രിപ്റ്റില്‍ പത്രവുംആനുകാലികങ്ങളും വായിക്കുന്ന എന്റെ മണിപ്പുരി സുഹൃത്തുക്കള്‍ ഇന്ത്യക്കാരല്ല
എന്നപേരില്‍അപമാനിക്കപ്പെടുന്നതിന് ഒരു തവണ സാക്ഷിയാവുക കൂടി ചെയ്തിട്ടുണ്ട് ഞാന്‍.ഭാഷാ പഠന യാത്രക്കിടയില്‍ബീജാപ്പൂരില്‍ വച്ച് മ്യൂസിയം സംരക്ഷിക്കുന്ന സേന/പോലീസില്‍ നിന്നായിരുന്നു അപമാനം.ഇന്ത്യയില്‍വച്ച്ഇന്ത്യക്കാരല്ല എന്ന സംശയിക്കപ്പെട്ടത്,അതും ഒറീസ,ഉത്തരപ്രദേശ്,ആസാം തുടങ്ങിയ ബഹുദേശക്കാരായഞങ്ങളുടെ സംഘത്തിനിടയില്‍ വച്ച് ഞങ്ങളും ഇന്ത്യക്കാരാണ് എന്ന് തെളിയിക്കേണ്ടി വരുന്നതിന്റെ ദു:ഖവുംഅമര്‍ഷവും അവരുടെ മുഖത്ത് ഏറെനേരം തങ്ങിനിന്നു.(എന്റെ മണിപ്പൂരി സുഹൃത്തുക്കള്‍ ശ്രാവണബ്ബളഗോളയില്‍്-ഭാഷാപഠന യാത്രക്കിടയില്‍ എടുത്ത ചിത്രം)




ദേശീയോദ്ഗ്രഥനം ലക്ഷ്യമിടുന്ന ഒരു ഭാഷാശാസ്ത്രകേന്ദ്രത്തിന് മറ്റൊരു അധ്യാപകനും ഇന്നേവരെ ചെയ്തതായികേട്ടിട്ടില്ലാത്ത ഒരു സംഭാവന ചെയ്ത എനിക്ക് പക്ഷേ കേരളത്തില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍വകുപ്പില്‍ നിന്നുണ്ടായ അനുഭവം കടബാധ്യതകാരണം വീടും പറമ്പും കൊടുക്കേണ്ട അവസ്ഥയില്‍ എന്നെഎത്തിച്ചു.നീതിക്കായ എന്റെ പോരാട്ടത്തില്‍ ഭാഷാശാസ്ത്രകേന്ദ്രം എന്നെ ശക്തമായി പിന്തുണക്കുന്നു.


1 comment:

aneesh korambatta said...

creative attempt. edit yourself.
thank you
aneesh