1990
തൃശൂരില്‍ പതിവ് സാംസ്കാരിക പരിപാടികളില്‍ നിന്ന് വളരെ വിഭിന്നമായ ഒരു സമ്മേളനം നടക്കുന്നു.ഒരു ദിവസമല്ല,മൂന്നു ദിവസം.ഒക്ടോബര്‍ 19മുതല്‍ 21വരെ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള നക്സലേറ്റ് പ്രസ്ഥാനങ്ങളുടെസാംസ്കാരിക സമ്മേളനം.മാവോയിസ്റ്റ്,പീപിള്‍സ് വാര്‍ ഗ്രൂപ്പുകളുല്‍പെടെഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകള്‍ കൂടി ഉള്‍പെട്ട ഒരു വലിയ കൂട്ടായ്മ. തൃശൂരിലെ സോനാ ലോഡ്ജിലാണ് അവരില്‍ ഏറെപ്പെരുടെയും താമസം.അതേ ലോഡ്ജിലായിരുന്നു കെ.എന്‍. രാമചന്ദ്രന്റെ നേതൃത്തത്തിലുള്ള സി.പി.ഐ.എം.എല്‍ റെഡ് ഫ്ലാഗിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക മാസികയുടെയും കോമ്രേഡ് പത്രത്തിന്റെയും പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.സമ്മേളനത്തിന്റെ ആതിഥേയരും അവര്‍ തന്നെ.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലുള്ള എന്റെ സ്നേഹിതന്‍ ശശാങ്കന്റെ ,കായലിന്റെ ഒരു കൊച്ചു തുരുത്തിലുള്ള വീട്ടില്‍ രണ്ടുദിവസം താമസിച്ചു തൊട്ടു മുന്നില്‍നിന്നു പിടിച്ചു മുളകിട്ട് വച്ച മീന്‍ കറിയും കടും പ്രഥമനും എല്ലാം ചേര്‍ന്നുള്ള ഉച്ചയൂണും കായല്‍ യാത്രയുടെ തെളിനീര്‍ കാറ്റ് ഉള്ള ഓര്‍മകളും മനസിലിട്ട് അവിടെ നിന്നും നേരിട്ട് തൃശൂരില്‍ എത്തുകയായിരുന്നു ഞാന്‍.എന്റെ സുഹൃത്തും റെഡ് ഫ്ലാഗിന്റെ അന്നത്തെ പ്രവര്‍ത്തകനുമായ ഓ.ജലീലും പിന്നീട് അവിടെ എത്തിച്ചേര്‍ന്നു.
ഞങ്ങള്‍ സോനാ ലോഡ്ജിലെത്തുകയും ഡെലിഗേറ്റ് പാസ് വാങ്ങി സന്നദ്ധ പ്രവര്‍ത്തകരായി ഒട്ടേറെ സാംസ്കാരിക പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച തൃശൂരിലെ തേക്കിന്‍കാട് മൈതാനിയിലുള്ള പന്തലില്‍ എത്തിച്ചേരുകയും ചെയ്തു.പുസ്തക വില്പനാ വിഭാഗത്തിലായിരുന്നു എനിക്ക് ചുമതല.
(ഫോട്ടോ:ശ്രി.കോവിലനോടൊപ്പം കെ.എ.മോഹന്‍ദാസ് )ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് -പുറത്തുനിന്നും-വന്ന മാര്‍ക്സിസ്റ്റ് പുസ്തകങ്ങള്‍. അവയില്‍ ഏറ്റവും സവിശേഷമായി തോന്നിയത് ബെയ്ജിങ്ങില്‍ നിന്നും പ്രസിദ്ധീകരിച്ച ജാക്ക് ബെല്ഡ്ഡന്റെ china shakes the worldആയിരുന്നു.അതൊരു കോപ്പി സ്വന്തമാക്കുക തന്നെ ചെയ്തു.ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ സാംസ്കാരിക വിപ്ലവ കാലത്ത് നടന്ന സംഭവങ്ങളുടെ സാക്ഷ്യ പത്രമായ പ്രസ്തുത പുസ്തകം ആവേശ പൂര്‍വ്വം തന്നെയാണ് ഞാന്‍ വായിച്ചത്.അതില്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു അദ്ധ്യായം 'ലൈംഗിക വിപ്ലവം' ആയിരുന്നു.ലൈംഗിക വിപ്ലവം എന്നാല്‍ ലിംഗം കൊണ്ട് നടത്തുന്ന വിപ്ലവമല്ല മറിച്ച് ലൈംഗിക വ്യവഹാരത്തിലെ പുരുഷ മേധാവിത്തമുള്പ്പെടെയൂള്ള ചൂഷണ ഘടകങ്ങല്‍ക്കെതിരെയുള്ള കലാപമായിരുന്നു.തന്നെ ഉപദ്രവിക്കുമായിരുന്ന ഭര്‍ത്താവിനെതിരെ ഒരു സാധു സ്ത്രീ ഇതര വനിതാ വിപ്ലവകാരികലോടൊപ്പം ചേര്‍ന്ന് രൂക്ഷമായി പ്രതികരിച്ചതിന്റെ വിവരണങ്ങള്‍, പുരുഷ മേധാവിത്തത്തിന്‍റെ ചിന്താ ശകലങ്ങള്‍ പേറുന്ന ഏതൊരു പുരുഷനും നടുക്കമുണ്ടാക്കാന്‍ പോന്നതായിരുന്നു.
പുരുഷമേധാവിത്തമുള്ള സമൂഹത്തില്‍ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ ലൈംഗികസ്വപ്നങ്ങളില്‍ പോലും അതിന്റെ അനുരണനങ്ങള്‍ഉണ്ടാവുന്നത് സ്വാഭാവികം.ഏതോ കൃതിയില്‍ വായിച്ചുമറന്ന ഒരു പ്രയോഗം-മെയില്‍ ഷോവനിസ്റ് പിഗ്-തീര്‍ച്ചയായും എന്റെ മനസ്സിലും ഒളിഞ്ഞുകിടപ്പുണ്ട്.പുരുഷമേധാവിത്തത്തിനെതിരായ ബോധനയുടെയും അന്വേഷിയുടെയും പ്രവര്‍ത്തനങ്ങളെ ചിലപ്പോഴെങ്കിലും അടുത്തു കണ്ടറിഞ്ഞിട്ടുള്ളതും റോസാ ലക്സം ബര്‍ഗിന്റെയും ലെനിന്റെയും അസ്തിത്വവാദിയായ സിമോണ്‍ ദി ബുവ്വാറിന്റെയും വരെ(ദ സെക്കന്റ് സെക്സ്) സ്ത്രീവാദോന്മുഖമായ വിലയിരുത്തലുകള്‍ വായിച്ചറിഞ്ഞിട്ടുള്ളതും ഉള്ളില്‍ നിരന്തരമായ ആശയസംഘട്ടനം നടത്താന്‍ പര്യാപ്തമായിരുന്നു.പ്രത്യേകിച്ച് എന്റെ വിഷയം ‘മാര്‍ക്സിസ്റ് മന:ശാസ്ത്രം’ ആയിരുന്നതിനാല്‍.ഭൌതികവാദമായതിനാല്‍ മാര്‍ക്സിസ്റുകള്‍ മനസ്സിനെക്കുറിച്ച് താരതമ്യേന കുറഞ്ഞ പഠനങ്ങളേ നടത്തിയിട്ടുള്ളു എന്ന അറിവിലെക്കാണ് ഏത് ഗ്രന്ഥാലയം പരതിയാലും ഇന്നും എത്തുക .
ഒരു വശത്ത് നിത്യചൈതന്യയതിയുടെ ഭഗവദ് ഗീതാ വ്യാഖ്യാനം(അന്ന് ഇംഗ്ളീ
ഷില്‍ മാത്രം ലഭ്യം),മൃഡാനന്ദസ്വാമികളുടെ ഉപനിഷദ് വ്യാഖ്യാനം എന്നിവയുള്‍പ്പെട്ട പഴമയുടെ പരിഛേദങ്ങളും മറുവശത്ത് പ്രോഗ്രസ് പബ്ളിഷേഴ്സിന്റെ സോവിയറ്റ് പുസ്തകങ്ങളുള്‍പ്പെട്ട(അന്ന് പ്രഭാത് ബുക് ഹൌസില്‍ സുലഭമായിരുന്നു അവ) പുതുപുസ്തകങ്ങളും ഏതാണ്ട് ഒരേ സമയം വായിച്ചിരുന്നത് രസകരമായ അനുഭവമായിരുന്നു.മനസ്സ് ഹൈലി ഓര്‍ഗനൈസ്ഡ് മാറ്റര്‍ ആണെന്ന ലെനിന്റെ പ്രസ്താവനയും പാവ്ലോവിന്റെ ശരീരശാസ്ത്രതുല്യമായ നിഗമനങ്ങളും മാത്രം മതിയെന്ന രീതിയിലാണ് ചില മാര്‍ക്സിസ്റ് ചിന്തകരുടെ മന:ശാസ്ത്ര വീക്ഷണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എം.എന്‍.വിജയന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ ഫ്രോയിഡിയന്‍ ചിന്തകളെ പ്രബലപ്പെടുത്തുമ്പോള്‍ തന്നെ മാര്‍ക്സിസ്റ്റ് എന്ന നിലയിലുള്ള ജീവിതവുമായി സമരസപ്പെടുന്നത് രസകരമായ കാഴ്ചയായാണ് എനിക്കു തോന്നിയത്.(അതുകൊണ്ടുതന്നെ ഒരുനാള്‍ ഒരു ടേപ് റിക്കോഡറുമായി അദ്ദേഹത്തെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ ഒരു മണിക്കൂറിലേറെ അദ്ദേഹം എന്നോടൊപ്പം ചിലവഴിച്ചു.ഒരു ആനുകാലികം ആ അഭിമുഖം ചോദിച്ചുവാങ്ങി മുഖലേഖനമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.)
ഷില്‍ മാത്രം ലഭ്യം),മൃഡാനന്ദസ്വാമികളുടെ ഉപനിഷദ് വ്യാഖ്യാനം എന്നിവയുള്‍പ്പെട്ട പഴമയുടെ പരിഛേദങ്ങളും മറുവശത്ത് പ്രോഗ്രസ് പബ്ളിഷേഴ്സിന്റെ സോവിയറ്റ് പുസ്തകങ്ങളുള്‍പ്പെട്ട(അന്ന് പ്രഭാത് ബുക് ഹൌസില്‍ സുലഭമായിരുന്നു അവ) പുതുപുസ്തകങ്ങളും ഏതാണ്ട് ഒരേ സമയം വായിച്ചിരുന്നത് രസകരമായ അനുഭവമായിരുന്നു.മനസ്സ് ഹൈലി ഓര്‍ഗനൈസ്ഡ് മാറ്റര്‍ ആണെന്ന ലെനിന്റെ പ്രസ്താവനയും പാവ്ലോവിന്റെ ശരീരശാസ്ത്രതുല്യമായ നിഗമനങ്ങളും മാത്രം മതിയെന്ന രീതിയിലാണ് ചില മാര്‍ക്സിസ്റ് ചിന്തകരുടെ മന:ശാസ്ത്ര വീക്ഷണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എം.എന്‍.വിജയന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ ഫ്രോയിഡിയന്‍ ചിന്തകളെ പ്രബലപ്പെടുത്തുമ്പോള്‍ തന്നെ മാര്‍ക്സിസ്റ്റ് എന്ന നിലയിലുള്ള ജീവിതവുമായി സമരസപ്പെടുന്നത് രസകരമായ കാഴ്ചയായാണ് എനിക്കു തോന്നിയത്.(അതുകൊണ്ടുതന്നെ ഒരുനാള്‍ ഒരു ടേപ് റിക്കോഡറുമായി അദ്ദേഹത്തെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ ഒരു മണിക്കൂറിലേറെ അദ്ദേഹം എന്നോടൊപ്പം ചിലവഴിച്ചു.ഒരു ആനുകാലികം ആ അഭിമുഖം ചോദിച്ചുവാങ്ങി മുഖലേഖനമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.)
വില്‍ഹം റീഹ് എന്നാല്‍ വില്‍ഹം റീഹിന്റെ ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം ഈ വിഷയസംബന്ധമായി കിട്ടാവുന്ന ഏറ്റവും നല്ല പഠനങ്ങളിലൊന്നു തന്നെയായിരുന്നു അന്ന്.ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പിയാഷെയുടെ 'structuralism' ഗ്രാംഷിയുടെ തടവറയില്‍ നിന്നുള്ള കത്തുകള്‍ തുടങ്ങിയ കൃതികള്‍ പോലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മന:ശാസ്ത്ര പഠനത്തിന് ഉള്‍കാഴ്ച നല്‍കുന്നവയായി അനുഭവപ്പെട്ടത് വിചിത്രമായി തോന്നാം.പക്ഷെ അല്‍ത്യൂസറുടെ അന്ത്യം അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാഭാവിക പരിണതിയായി തോന്നിയിരുന്നതിനാല്‍ കൈകളിലൂടെ കടന്നുപോയിട്ടും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ആഴത്തില്‍ വിലയിരുത്താനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഫോര്‍ മാര്‍ക്സ് കുറേക്കാലം വീട്ടിലെവിടെയോ പൊടി പിടിച്ച് കിടന്നതേയുള്ളു.
‘നിങ്ങളുടെയിടയില്‍,അറിവില്‍ ആരെങ്കിലും മന:ശാസ്ത്രസംബന്ധിയായ പുസ്തകങ്ങള്‍എഴുതിയിട്ടുണ്ടോ?’
തൃശൂരിലെ സമ്മേളനനഗരിയില്‍ തൊട്ടരികില്‍ എന്റെ ചുമതല പങ്കിട്ട് നില്‍ക്കുകയായിരുന്ന സ:അനലയോടാണ് ഞാനിങ്ങനെ ചോദിച്ചത്.അനല എന്നേക്കാള്‍ ചെറുപ്പം അല്ലെങ്കില്‍ എന്റെ സമപ്രായക്കാരി.തെലുഗു കവിയായ വരവരറാവുവിന്റെ മകള്‍.
വരവര റാവു വരവരറാവുവിന്റെ കവിതകള്‍ നക്സലേറ്റ് പോയട്രിയില്‍ വായിച്ചപ്പോള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് ഒരു പക്ഷെ സച്ചിദാനന്ദന്റെ കവിതയും ജനതയും എന്ന കൃതിയായിരുന്നു.സരളവും ലളിതവുമായ പദാവലികളാല്‍ ഒരു മുദ്രാവാക്യത്തിന്റെ തീഷ്ണതയുള്ള ചിന്തകളാല്‍ സമ്പുഷ്ടമായ വരവര റാവുവിന്റെ കവിതകള്‍ അലങ്കാരഭാഷയുടെ ഇമ്പം കൈവിട്ടിട്ടില്ലാത്ത സാംസ്കാരികപശ്ചാത്തലമുള്ള കേരളത്തിലെ വായനക്കാര്‍ക്ക് മഹത്തരമായി തോന്നിയേക്കില്ല.പോരാട്ടത്തിന്റെ തീവ്രതയുള്ള ചുറ്റുപാടിലേ വിപ്ളവകവിതകള്‍ ആസ്വദിക്കാന്‍കഴിയൂ എന്ന അറിവു തരുന്നു കവിതയും ജനതയും.കവിതയെക്കുറിച്ച് കേരളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല പഠനങ്ങളിലൊന്നാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രസ്തുത കൃതി.
എന്റെ ചോദ്യത്തിന് അനലയുടെ മറുപടി ഇല്ല എന്നായിരുന്നു.ആന്ധ്രയിലെ പോരാട്ടങ്ങള്‍ക്കും ഒളിവുജീവിതത്തിനുമിടയില്‍ മന:ശാസ്ത്ര ചിന്തകളുണ്ടോ എന്ന ചോദ്യം എത്ര അനുചിതം അല്ലേ?
വിപ്ളവകവിയും ഗായകനുമായ തെലുങ്കാനയുടെ ഇതിഹാസമായ
ഗെദ്ദറായിരുന്നു സമ്മേളന നഗരിയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി..ഒരു കുപ്പായം പോലുമിടാതെ ഞങ്ങളുടെയിടയില്‍ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനനിരതനായ ഗദ്ദര്‍ ചുറ്റുമുണ്ടായിരുന്ന ആരുടെയും മനസ്സില്‍ നിന്ന് മാഞ്ഞിരിക്കാന്‍ വഴിയില്ല.വേദിയില്‍ നമ്മുടെ മലയാളത്തില്‍ നിന്ന് കാര്യമായുണ്ടായിരുന്നത് കോവിലന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ പച്ചമലയാളത്തിലുള്ള പ്രസംഗം അതേ ഒഴുക്കോടെ ഏതാണ്ട് അതേ ഭംഗിയോടെ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തത് പി.കെ.വേണുഗോപാല്‍ ആയിരുന്നു.അസൂയാവഹമായ തര്‍ജ്ജമ.തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കെ.എ.മോഹന്‍ദാസ്.ഇത്രയും ശ്രമകരമായ ഒരു സാംസ്കാരികസമ്മേളനം വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച ഈ രണ്ടുപേരുടെയും പേര് പിന്നീട് കേരളം കാര്യമായി കേട്ടിട്ടില്ലെന്നതാണ് അത്ഭുതം.(കെ.എ.മോഹന്‍ദാസ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു അവസരത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും)
ഗെദ്ദറായിരുന്നു സമ്മേളന നഗരിയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി..ഒരു കുപ്പായം പോലുമിടാതെ ഞങ്ങളുടെയിടയില്‍ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനനിരതനായ ഗദ്ദര്‍ ചുറ്റുമുണ്ടായിരുന്ന ആരുടെയും മനസ്സില്‍ നിന്ന് മാഞ്ഞിരിക്കാന്‍ വഴിയില്ല.വേദിയില്‍ നമ്മുടെ മലയാളത്തില്‍ നിന്ന് കാര്യമായുണ്ടായിരുന്നത് കോവിലന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ പച്ചമലയാളത്തിലുള്ള പ്രസംഗം അതേ ഒഴുക്കോടെ ഏതാണ്ട് അതേ ഭംഗിയോടെ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തത് പി.കെ.വേണുഗോപാല്‍ ആയിരുന്നു.അസൂയാവഹമായ തര്‍ജ്ജമ.തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കെ.എ.മോഹന്‍ദാസ്.ഇത്രയും ശ്രമകരമായ ഒരു സാംസ്കാരികസമ്മേളനം വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച ഈ രണ്ടുപേരുടെയും പേര് പിന്നീട് കേരളം കാര്യമായി കേട്ടിട്ടില്ലെന്നതാണ് അത്ഭുതം.(കെ.എ.മോഹന്‍ദാസ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു അവസരത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും) സമ്മേളനത്തിന്റെ അവസാന ദിവസം വേദിയിലെ വിശിഷ്ടവ്യക്തിത്വങ്ങളെ ഏതാണ്ട് വിസ്മയത്തോടെ നോക്കിനിന്ന രണ്ടു പേരുടെ മുഖം മങ്ങാതെ മനസ്സിലുണ്ട്.ടി.പി.രാജീവനും വി.ആര്‍.സുധീഷും.രണ്ടുപേരുടേതുമായി വളരെക്കുറച്ച് രചനകളേ അന്ന് ഉണ്ടായിരുന്നുള്ളു എന്നാണ് ഓര്‍മ്മ.രാജീവന്റെ പേര് ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ബുദ്ധിജീവി സര്‍ക്കിളിലായിരുന്നു.(ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കവികളില്‍ ഒരാളാണ് രാജീവന്‍.)പാലേരി മാണിക്യം കൊലക്കേസില്‍ ബാര്‍ബര്‍ കേശവന്‍ മുരിക്കുംകുന്നത്തു അഹമ്മദ് ഹാജിയുടെ അന്ത്യത്തെക്കുറിച്ച് വിധിവിശ്വാസതുല്യമായ ഒരു പ്രസ്താവന-അനുഭവിക്കും എന്ന രീതിയില്‍- നടത്തുമ്പോള്‍ അന്വേഷകനായ ഹരിദാസിന്റെ മറുപടി ‘അപ്പറഞ്ഞതൊരു കമ്യൂണിസ്റല്ല’ എന്നാണ്.കമ്യൂണിസത്തെ വളരെ അടുത്തുനിന്നു നോക്കിക്കണ്ടിട്ടുള്ള രാജീവന്‍ ഇങ്ങനെ എഴുതുന്നത് കൌതുകത്തോടെയാണ് ഞാന്‍ സ്വീകരിക്കുന്നത്.കാരണം ഈയിടെ നടന്ന എഴുത്തുകാരുടെ ഒരു ‘വിരുദ്ധചേരി’യില്‍ രാജീവനെ കണ്ടതുമായി ഇതിനെ കൂട്ടി വായിക്കാനാണ് എനിക്കിഷ്ടം.
AILRC എന്ന പേരില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ദിവസം ഒരു പടുകൂറ്റന്‍ പ്രകടനം നടന്നു.ആ നീണ്ട ജാഥയുടെ ഒരു ഭാഗത്തേക്കുള്ള മുദ്രാവാക്യം ഉച്ചത്തില്‍ ഞാന്‍ വിളിച്ചു കൊടുക്കുമ്പോള്‍ ഉള്ളില്‍ ആവേശത്തിന്റെ കടലിരമ്പം തന്നെയുണ്ടായിരുന്നു.ഗദ്ദറുടെ വരികള്‍ ഒഗ്ഗു കൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ മനസ്സിന്റെ ചക്രവാളങ്ങളില്‍ പ്രകമ്പനം കൊണ്ടു. തെലുഗു ഭാഷ കൃത്യമായി അറിയാതിരുന്നിട്ടും അതിലെ സി.പി.ഐ.-സി.പി.എം. റിവിഷനിസ്റ്റ് തുടങ്ങിയ വാക്കുകള്‍ മാത്രം പിടിവള്ളിയാക്കി അതിന്റെ സത്ത മനസ്സിലാക്കി ആസ്വദിച്ചു.പാവപ്പെട്ടവന്റെ ഹൃദയത്തിന്റെ താളം ആയാണ് അദ്ദേഹത്തിന്റെ പാട്ടും ഒഗ്ഗുകൊട്ടും എനിക്ക് അനുഭവപ്പെടുന്നത്.എന്തോ ഒരു നൊമ്പരം അതിപ്പോഴും അവശേഷിപ്പിക്കുന്നത് പോലെ.
ഞാന്‍ എത്ര മാറിപ്പോയി!



No comments:
Post a Comment